ഹജ്ജ് അപേക്ഷ വൈകുന്നത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയും ബാധിക്കുന്നു


 

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് അപേക്ഷ ക്ഷണിക്കാനുള്ള നടപടി വൈകുന്നത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയും ബാധിക്കുന്നു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയാൽ മാത്രമെ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ട അടക്കമുള്ള നടപടി ക്രമങ്ങൾ സാധിക്കൂ.

2019 ൽ ഇന്ത്യക്ക് അനുവദിച്ച 1.75 ലക്ഷം ക്വാട്ടയിൽ അമ്പതിനായിത്തോളം സീറ്റുകളാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കായി നീക്കി വെച്ചത്. കേരളത്തിൽ നിരവധി പേരാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ ആശ്രയിക്കുന്നത്.

ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം പി പറഞ്ഞു.

പുതിയ ഹജ്ജ് നയത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്തതാണ് നടപടികൾ വൈകാൻ കാരണം. ചരിത്രത്തിൽ ആധ്യമായാണ് ഹജ്ജ് അപേക്ഷ ക്ഷണിക്കൽ ഇത്രയും വൈകുന്നത്.




Below Post Ad