പൊന്നാനി :പുതുപൊന്നാനിയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർയാത്രികനായ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്.
സഹയാത്രികരായ ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ പൊന്നാനി ആശുപത്രിയിലും പിന്നീട് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം ചരക്കു ലോറിയും എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.