കുമരനല്ലൂർ: നായ കുറെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കുമരനെല്ലൂർ സ്വദേശി ഹസ്സൻ മകൻ സക്കീർ ഹുസൈൻ (34)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.
ജനുവരി ഒന്നിന് ഭാര്യയുമായി ബൈക്കിൽ പോവുമ്പോൾ തിരുമാറ്റക്കോട് വച്ച് നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഈടിച്ചാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സക്കീർ എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഭാര്യ: റുബീന. മക്കൾ: ഹല (3) ഷബീർ സഹോദരനും ജിൻസിയ സഹോദരിയുമാണ്.ഖബറടക്കം ശനിയാഴ്ച്ച വൈകീട്ട് 5 മണിയോടെ അറക്കൽ ജുമാ മസ്ജിദിൽ നടക്കും.