സംസ്കാര സാഹിതി:പ്രഥമ പ്രേംനസീർ പുരസ്കാരം ലുക്ക്മാൻ അവറാന് ഫെബ്രുവരി ഏഴിന് സമ്മാനിക്കും.


 

ചങ്ങരംകുളം:കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകൻ പ്രേം നസീർ വിടപറഞ്ഞിട്ട് 34 വർഷം പിന്നിടുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം പ്രശസ്ത നടൻ ലുക്ക്മാൻ അവറാന് നൽകാൻ തീരുമാനിച്ചു.

ഉണ്ട, വൈറസ്, ഗോദ, കലി, കെഎല്‍ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, അടുത്തിടെ ഇറങ്ങിയ തല്ലുമാല, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒട്ടനവധി കഥാപാത്രങ്ങൾ  നമുക്ക്‌ സമ്മാനിച്ച ലുക്ക്മാന് മലയാള സിനിമയുടെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ്.

ചങ്ങരംകുളം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദദാരിയുമായ ലുക്ക്മാൻ ഇതിനോടകം തന്നെ ചെയ്ത കഥാപാത്രങ്ങൾ പരിശോധിച്ചാൽ അതിലെ വ്യത്യസ്ത ഏറെ ചർച്ചകൾക്കു വിധേയമായമാക്കാവുന്നതും ഏറിയ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ നൊമ്പരങ്ങളോ വാത്സല്യങ്ങളോ തീർത്താണ് കടന്നു പോയതെന്ന് നിസ്സംശയം പറയാൻ സാധിക്കും.

ഫെബ്രുവരി ഏഴിന് പൊന്നാനിയിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ ലുക്ക്മാന് പുരസ്‌കാരം സമ്മാനിക്കുമെന്ന്  സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ജില്ലാ ചെയർമാൻ റിയാസ് മുക്കോളി, സംസ്ഥാന വൈസ് ചെയർമാൻ സമദ് മങ്കട, സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ജില്ലാ ജനറൽ കൺവീനർ ഷാജി കട്ടൂപ്പാറ എന്നിവർ അറിയിച്ചു

Below Post Ad