എറണാകുളം: ഞാറക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യ രമ്യയെ കൊന്ന കേസിൽ ഞാറയ്ക്കൽ സ്വദേശി സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന വീട്ടുമുറ്റത്ത് പൊലീസ് പരിശോധന തുടരുകയാണ്.
ഒന്നര വർഷം മുമ്പാണ് രമ്യയെ കാണാതായത്. ഇതുസംബന്ധിച്ച് ഭർത്താവ് സജീവൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഭർത്താവിലേക്ക് തന്നെ എത്തുകയായിരുന്നു.
സജീവൻ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പൊലീസിനേട് സമ്മതിക്കുകയായിരുന്നു. ഈ സ്ഥലത്താണ് പൊലീസ് പരിശോധന നടത്തുന്നത്.
ഭാര്യയെ കൊന്ന് കുഴിച്ചിട്ടയാൾ അറസ്റ്റിൽ | KNews
ജനുവരി 12, 2023