കൂടല്ലൂർ: കുട്ടക്കടവ് മസ്ജിദു തഖ് വ മഹല്ല് കമ്മറ്റി, മുനീറുൽ ഇസ്‌ലാം മദ്രസ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൻ്റെ ഡോ:പി.കെ.കെ.ഹുറൈർകുട്ടി അനുസ്മരണവും ദുആ സമ്മേളനവും നടന്നു.
അനുസ്മരണ യോഗം പി. മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏവരും ഡോ.ഹുറൈർ കുട്ടി ബാക്കി വെച്ച മൂല്യങ്ങൾ കാത്ത് സുക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ്, വാർഡ് മെമ്പർ ടി. സാലിഹ്, കെ.പി.മുഹമ്മദ്, സി.ടി സൈതലവി, സി.അബ്ദു,പി.എം.എ കരീം,ഒ എം ഹൈദറലി,പി ഇബ്രാഹിംകുട്ടി മാസ്റ്റർ, കുട്ടി കൂടല്ലൂർ, സി അഹമ്മദുണ്ണി, പി.എം.അലി ,ഒ എം മജീദ് എന്നിവർ ഡോക്ടർ ഹുറൈർ കുട്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
മഹല്ല് പ്രസിഡണ്ട് എം വി കുഞ്ഞുമുഹമ്മദ് അദ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ
പി.മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും പി.പി.ലത്തീഫ് നന്ദിയും പറഞ്ഞു.