പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തീ പടർന്ന് കത്തിനശിച്ചു.പട്ടാമ്പി കൂറ്റനാട് പാതയിൽ വാവനൂർ പെട്രോൾ പമ്പിന് മുൻവശമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റാ എയ്സ് വാഹനം കത്തിനശിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 4:30 നാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെതാണ് വാഹനം.ആർക്കും പരിക്കില്ല.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.നാട്ടുകാരും ഫയർ ഫോഴ്‌സ് യൂണിറ്റും എത്തിയാണ് തീയണച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.