പട്ടാമ്പി : അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തുന്ന ബിപിനുവിൻ്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'പട്ടാമ്പിപ്പാല'ത്തിൻ്റെ കവർ പ്രകാശനം ചെയ്തു. തൃശൂർ സംഗീത നാടക അക്കാദമിയിൽ നടന്ന ചടങ്ങിൽ അക്കാദമി സെക്രട്ടരിയും സാംസ്ക്കാരിക പ്രവർത്തകനുമായ കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു.
ആകാശവാണി മുൻ ഡയറക്ടർ ഡോ.ടി.ടി പ്രഭാകരൻ, സിനിമാ സംവിധായകൻ എം.ജി ശശി എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത വായനക്കാരനെന്ന ഖ്യാതി നേടിയ ഡി.അഷ്ടമൂർത്തി ഏറ്റുവാങ്ങി.
കവിതാസമാഹാരത്തിൻ്റെ കവർ ഡിസൈൻ ചെയ്തത്ഫോട്ടോഗ്രാഫർ ലാലു തിരുമിറ്റക്കോട് ആണ്. ഡോ.ടി.ടി പ്രഭാകരൻ അവതാരിക എഴുതി, എം.ജി ശശി എഡിറ്റ് ചെയ്ത പുസ്തകംഅക്ഷരജാലകം ബുക്സ് & പബ്ലിക്കേഷൻസ് ഉടൻ വിപണിയിലെത്തിക്കും.