മലമൽക്കാവ് താലപ്പൊലി ശനിയാഴ്ച | KNews


 

ആനക്കര : മലമൽക്കാവിലെ താലപ്പൊലി ശനിയാഴ്ച ആഘോഷിക്കും. മലമൽക്കാവിൽ രാവിലെ അഞ്ചിന് ചടങ്ങുകൾ തുടങ്ങും. 7.30-ന് ആനയെഴുന്നള്ളിപ്പ് നടക്കും. കല്ലുവഴി മുരളി നമ്പീശന്റെ മേളം, നവകം, തിയ്യാട്ടിന്റെ ഉച്ചപൂജ എന്നിവയുണ്ടാകും.

രണ്ടുമണിക്ക് പാലക്കുന്നത്തേയ്ക്ക് താലപ്പൊലി എഴുന്നള്ളിക്കും. തുടർന്ന് തിറ, പൂതൻ, നയ്യൂര് ആണ്ടിപ്പൂതൻ തുടങ്ങിയവ നടക്കും. മൂന്നരമുതൽ ദേവസ്വം എഴുന്നള്ളിപ്പും തുടർന്ന് വഴിക്കടവ് പൂരാഘോഷക്കമ്മിറ്റിയുടെ എഴുന്നള്ളിപ്പും നടക്കും.

പൂക്കാവടിയാട്ടം, തിറയാട്ടം, അയ്യപ്പസേവാസംഘം അവതരിപ്പിക്കുന്ന തെയ്യം, കാവടിയാട്ടം തുടങ്ങിയവയും നടക്കും. രാത്രി 9.30-ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വേനലവധി’ നാടകം ഉണ്ടാകും. രാത്രി ശീവേലിക്കുശേഷം തിയ്യാട്ട് നടക്കും.

Below Post Ad