തൃത്താല കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സകൂളിൽ 2022-23 അധ്യയന വർഷത്തിൽ സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകാൻ സ്വാഗതസംഘം രൂപീകരിക്കുന്നു.
പ്രധാന അധ്യാപിക കെ.ജി.സുഷമ, എം. ജി. സുതേജ,ടി.വി.ഗിരിജ,യു.ഷീല (സ്വയം വിരമിച്ചു ) എന്നിവരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഇവർ സേവന കാലം ചിലവഴിച്ച 1991-92 അധ്യയനവർഷം മുതലുള്ള വിദ്യാർത്ഥികളുമായി സംവദിക്കാൻ അവസരവും ഒരുക്കുന്നു.
ഇതിന്റെ കാര്യപരിപാടികൾ ആലോചിക്കാൻ പ്രസ്തുത കാലം മുതൽ സ്കൂളിൽ പഠിച്ച പൂർവവിദ്യാർഥി കൂടായ്മ പ്രതിനിധികളെ ഫെബ്രുവരി 13
തിങ്കളാഴ്ച 3.30 ന് സ്കൂളിൽ വെച്ച് ചേരുന്നു.
1991-92 വർഷം മുതലുള്ള ക്ലാസ്സ് കൂട്ടായ്മകളുടെ പ്രതിനിധികൾ കൃത്യസമയത്തു സ്കൂളിൽ എത്തി സഹകരിക്കണമെന്ന് പി ടി എ, സ്റ്റാഫ് പ്രതിനിധികൾ അറിയിച്ചു.
തൃത്താല സകൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് ; സ്വാഗതസംഘം രൂപീകരികരണം ഫെബ്രുവരി 13 തിങ്കളാഴ്ച
ഫെബ്രുവരി 10, 2023
Tags