പട്ടാമ്പി: പട്ടാമ്പി നഗരത്തിൽനിന്ന് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച ഒരാളെ പിടികൂടി. ആതനാട് സ്വദേശി ഷനൂപിനെയാണ് പട്ടാമ്പി പോലീസ് തിരൂർ പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്. ഇയാൾ പാലക്കാട് മലപ്പുറം ജില്ലകളിലെ വിവിധ കേസുകളിലെ പ്രതിയാണ്.
ഫെബ്രുവരി അഞ്ചിനാണ് സംഭവം. ഭക്ഷണം കഴിക്കാൻ ബൈക്കുനിർത്തി ഹോട്ടലിലേക്കുപോയ പട്ടാമ്പി സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്. രണ്ടുപേർ ചേർന്നാണ് ബൈക്ക് മോഷ്ടിച്ചത്.
നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ രണ്ട് മോഷ്ടാക്കളുടെയും ദ്യശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. തുടർന്നാണ് പ്രതി പിടികൂടിയത്.
പട്ടാമ്പി നഗരത്തിൽ പട്ടാപ്പകൽ ബൈക്ക് മോഷണം; ഒരാളെ പിടികൂടി | KNews
ഫെബ്രുവരി 09, 2023