കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനുളള അപേക്ഷ സ്വീകരിക്കാൻ തുടങ്ങി.
മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.hajcommittee.gov.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകർ അംഗീകൃത കോവിഡ് വാക്സിൻ എടുത്തിരിക്കണം. മറ്റ് വിശദാംശങ്ങൾ ഉൾപ്പെടുന്ന മാർഗ്ഗ നിർദേശങ്ങൾ ഉടൻ ഹജ്ജ് കമ്മറ്റി പ്രസിദ്ധീകരിക്കും
ഹജ്ജ് അപേക്ഷ സമർപ്പണം തുടങ്ങി
ഫെബ്രുവരി 11, 2023