നാട്ടിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി ആത്മഹത്യ ചെയ്തു; ആദ്യാനുഭവമെന്ന് അഷ്റഫ് താമരശ്ശേരി


 

നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകൾക്ക് മുൻപ്  പ്രവാസി ആത്മഹത്യ ചെയ്തു.ഒരു പ്രവാസി നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിവെച്ച് ആത്മഹത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് അനുഭവിക്കുന്നതെന്ന് അഷ്റഫ് താമരശ്ശേരി.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:


കഴിഞ്ഞ ദിവസം മരണപ്പെട്ട നാലു പേരിൽ മൂന്നു പേരും ആത്മഹത്യ ചെയ്തവരായിരുന്നു. ഇതിൽ ഒരാൾ അതേ ദിവസം നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകൾക്ക് മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു.

 നാട്ടിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി രാത്രി പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന വ്യക്‌തി മണിക്കൂറുകൾക്ക് മുൻപ് ഏഴര മണിയയോട് കൂടി തൂങ്ങി മരിക്കുകയായിരുന്നു.

 നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും. ഇതിനിടയിൽ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. 

നാട്ടിലേക്ക് പോകാൻ അനുവദിക്കാത്ത  അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിട്ടുണ്ടാകുക. ഒരു പ്രവാസി നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിവെച്ച് ആത്മഹത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. വല്ലാത്ത കഷ്ടമായിപ്പോയി. 

തങ്ങളുടെ മനസ്സുകൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരം വരുമ്പോഴാണ് പലരും സ്വയം മരണത്തിലേക്ക് നടന്നടുക്കുന്നത്. ഇത്തരം വിഷയങ്ങൾ വരുമ്പോൾ സുഹൃത്തുക്കളോട് പരസ്പരം പങ്കവെച്ച് മാനസിക സങ്കർഷങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്.


നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

Ashraf thamarassery

Tags

Below Post Ad