ഭര്‍തൃവീട്ടില്‍ യുവതിയുടെ ദുരൂഹ മരണം, ഭര്‍ത്താവ് അറസ്റ്റില്‍


 

മലപ്പുറം : മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൊങ്ങല്ലൂരിലെ പൊയിലില്‍ ഷമീമിന്‍റെ ഭാര്യ സുല്‍ഫത്തിനെയാണ് ഇന്നു പുലര്‍ച്ചെ നാലിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പുലര്‍ച്ചെ വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ നിലത്തു കിടത്തിയ നിലയിലാണ് സുല്‍ഫത്തിന്‍റെ മൃതദേഹം കണ്ടത്. തൂങ്ങി മരിച്ചതാണന്നും കയര്‍ അഴിച്ചു മാറ്റിയെന്നുമാണ് ഭര്‍ത്താവ് ഓടിക്കൂടിയവരെ അറിയിച്ചത്.

സുല്‍ഫത്തിന്‍റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടില്‍ തര്‍ക്കവും ബഹളവും അയല്‍ക്കാര്‍ കേള്‍ക്കാറുണ്ട്. പതിവുപോലെ ഇന്നലേയും ബഹളമുണ്ടായിരുന്നു. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ മൂന്നര വരെ ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്നാണ് ഷമീമിന്‍റെ മൊഴി.

രണ്ടു മക്കളുളള സുല്‍ഫത്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണന്നും ചൂണ്ടിക്കാട്ടി ബന്ധു നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.

Below Post Ad