തൃശൂർ : രണ്ടു ദിവസം മുമ്പ് പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.
രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി ആണ് അനസ്.തൃശ്ശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയും അനസ് തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പിന്നീട് ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസും വീട്ടുകാരും എത്തുന്നതിന് മുന്‍പേ അനസ് അവിടെ നിന്ന് കടന്ന് കളഞ്ഞിരുന്നു.
അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാവക്കാടുള്ള ഒരു കടയില്‍ വിറ്റ് പണം കൈപ്പറ്റിയിരുന്നു. ത്യശ്ശുര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ അനസിനെ കണ്ടെത്തുന്നത്.