മാതാവിന്റെ വീട്ടിൽ വിരുന്നിനെത്തിയ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു


 

എടപ്പാൾ: പുറങ്ങ് പള്ളിപ്പടിയിൽ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.

കറുകതിരുത്തി സ്വദേശി വെള്ളത്തിങ്ങൽ ആബിദിന്റെ മൂന്ന് വയസുള്ള മകൻ  മുഹമ്മദ് ഫഹീനാണ് കിണറ്റിൽ വീണ് മരിച്ചത്.

ബുധനാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.മാതാവ് ഷഹലയുടെ പുറങ്ങ് പള്ളിപ്പടിയിലേക്ക്  വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.

കുട്ടി വീഴുന്നത് കണ്ട അബ്ദുൽ ഖാദർ കിണറ്റിൽ ഇറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നെടുത്ത് നാട്ടുകാരുടെ സഹായത്തോടെ എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags

Below Post Ad