'പട്ടാമ്പി മിനി വൈദ്യുതി ഭവനം' നിർമ്മാണം പൂർത്തീകരിച്ചു. നാളെ (ഫെബ്രുവരി 24ന്) രാവിലെ 10 മണിക്ക് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മിനി വൈദ്യുതി ഭവനം നാടിന് സമർപ്പിക്കും
കെഎസ്ഇബിയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇനിമുതൽ ഒരു കുടക്കീഴിലായിരിക്കും പ്രവർത്തിക്കുക. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക്കൽ ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകൾ, കൂടാതെ ഷോർണൂർ ട്രാൻസ്മിഷൻ സബ് ഡിവിഷൻ ഓഫീസും ഇനിമുതൽ മിനി വൈദ്യുതി ഭവനിലായിരിക്കും പ്രവർത്തിക്കുക.
ഒരുകോടി മുപ്പത് ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും ഈ മനോഹര കെട്ടിടത്തിന് ഒരുകോടി പത്തുലക്ഷം ലക്ഷം രൂപ മാത്രമാണ് നിർമ്മാണം പൂർത്തീകരിച്ചപ്പോൾ ചെലവായത്