അങ്ങനെ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തുന്നു.
ടെലഗ്രാമിൽ നേരത്തെയുള്ള ഈ ഫീച്ചർ വാട്സ്ആപ്പിൽ അവതരിപ്പിക്കാനായി ഡെവലപ്പർമാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ Wabetainfo റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന അപ്ഡേറ്റുകളിലൂടെ ഫീച്ചർ ലഭ്യമായേക്കും.
അയച്ച സന്ദേശങ്ങൾ ‘15 മിനിറ്റ്’ എന്ന സമയ പരിധിക്കുള്ളിൽ മാത്രമാകും എഡിറ്റ് ചെയ്യാൻ പുതിയ ‘എഡിറ്റ് മെസേജ്’ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുക.
ആ സമയം കൊണ്ട് സന്ദേശത്തിലെ തെറ്റുകൾ തിരുത്തുകയോ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യാം.