വളാഞ്ചേരി വട്ടപ്പാറയില്‍ അജ്ഞാത വാഹനമിടിച്ച് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന് യുവാവ് മരിച്ചു.
വടകര സ്വദേശി പുത്താലത്ത് വാഴയിൽ നസീമുദ്ദീൻ (35) നാണ് മരണപ്പെട്ടത്.
ബുധനാഴ്ച്ച രാത്രി 10.30 ഓടെയാണ് സംഭവം. യാത്രികനെ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വളാഞ്ചേരി സ്വകാര്യ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു.
വളാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി വട്ടപ്പാറയിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ഫെബ്രുവരി 23, 2023