ഇന്ത്യയിൽ നിന്ന് എസി മിലാൻ അക്കാദമിയെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ എസി മിലാൻ അക്കാദമിയിൽ നിന്ന് തിരഞ്ഞെടുത്ത അണ്ടർ 14 കളിക്കാരുടെ അന്തിമ ലിസ്റ്റിൽ ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ (ഡയറ്റ് ലാബ് ) വിദ്യാർത്ഥി ആഗ്നേയ് സി രഘുനാഥ് തിരഞ്ഞെടുക്കപ്പെട്ടു.
ഏപ്രിൽ 7,8,9 തീയതികളിൽ ഇറ്റലിയിലെ റൊവെറെറ്റോയിൽ നടക്കുന്ന ടോർണിയോഡെലാപ്പേസ് ടൂർണമെന്റിലാണ് എസി മിലാൻ അക്കാദമി ടീം പങ്കെടുക്കുന്നത്.
ടൂർണമെന്റിലെ ഏക ഇന്ത്യൻ അക്കാദമിയും ഇറ്റലിയിൽ ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ അക്കാദമിയുമാണ് എസി മിലാൻ.
കെ ന്യൂസ്