പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മാല കവർന്നതായി പരാതി. അമ്മ മരുന്നു വാങ്ങാൻ വരി നിന്നതിനിടെയാണ് മോഷണം നടന്നത്.
പൊന്ന്യാകുർശി സ്വദേശിനിയായ സ്ത്രീ ഏഴു വയസ്സായ കുട്ടിയും അതിനു താഴെയുള്ള ചെറിയ കുട്ടിയേയും കൊണ്ടാണ് ആശുപത്രിയിലെത്തിയത്. ചെറിയ കുട്ടിയുടെ മാലയാണ് നഷ്ടമായത്.
കറുത്ത ചുരിദാറിട്ട സ്ത്രീ മിഠായി നൽകിയാണ് മാല കവർന്നതെന്ന് കുട്ടികൾ മാതാവിനോട് പറഞ്ഞു. ഇവിത്തെ സി.സി.ടി.വി ക്യാമറ തകരാറിലാണെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മനസ്സിലായി.