തൃശ്ശൂർ: റോഡ് നിർമ്മാണത്തിനിടയിൽ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം.
കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ചെവ്വാഴ്ച്ച രാവിലെയാണ് നടുക്കുന്ന അപകടം ഉണ്ടായത്.
കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊൻപതുകാരനായ അതിഥി തൊഴിലാളിക്കാണ് ജീവൻ നഷ്ടമായത്. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി ഭരത് യാദവിന്‍റെ മകന്‍ വര്‍മ്മാനന്ദ് കുമാറാണ് മരണപ്പെട്ടത്.
അപകടത്തിന് പിന്നാലെ സ്ഥലത്തെ പൊലീസ് എത്തി അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകു എന്ന് പൊലീസ് വ്യക്തമാക്കി.
കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിനകത്ത് അകപെട്ട് യുവാവിന് ദാരുണാന്ത്യം
ഫെബ്രുവരി 21, 2023