ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ടെലിവിഷന്‍, സ്റ്റേജ് ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയായിരുന്നു താരം.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിനടെയാണ് സുബിയുടെ മരണം.