ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് പൂരത്തിന്റെ വാണിഭത്തോടനുബന്ധിച്ച് 27.02.2023 ന് വൈകീട്ട് 06.00 മുതൽ 11.30 വരെ ഭാഗികമായും പൂര ദിവസമായ 28.02.2023 ന് വൈകീട്ട് 03.00 മുതൽ രാത്രി 10.00 വരെ പൂർണ്ണമായും ഗയാഗയ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
പട്ടാമ്പി, തൃത്താല ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റനാട് ബസ് സ്റ്റൻഡിന് മുൻവശത്തുള്ള പെരിങ്ങോട് റോഡിലൂടെ ഒറ്റപ്പിലാവ് വഴി പോകേണ്ടതാണ്.
പെരിമ്പിലാവ് - കുന്നംകുളം ഭാഗത്ത് നിന്നും പട്ടാമ്പി തൃത്താല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവിൽ നിന്നു. പെരിങ്ങോട് - കൂറ്റനാട് വഴിയും പോകേണ്ടതാണ്.