ചാലിശ്ശേരി : പ്രസിദ്ധമായ ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം (28-02-2023)ന് ചൊവ്വാഴ്ച്ച ആഘോഷിക്കും. പൂരത്തിന് മുന്നോടിയായി വെള്ളിയാഴ്ച്ച (17-02-2023) പൂരത്തിന് കൊടിയേറി. കൂത്തും , ക്ഷേത്രത്തിൽ നടപ്പറയും തുടങ്ങി.
രാമായണ കഥയാണ് കൂത്തിൽ അവതരിപ്പിക്കുക. രാമകഥ കേൾക്കാൻ ഭദ്രകാളി രൂപത്തിൽ ദേവി എത്തുമെന്നാണ് ഐതിഹ്യം.
പാലക്കാട്, തൃശൂർ മലപ്പുറം ജില്ലകളുടെ സംഗമ സ്ഥലമായ ക്ഷേത്ര സന്നിധിയിൽ ചൊവ്വാഴ്ച
വിശേഷാൽ പൂജകൾ നടക്കും. ഉച്ചക്ക് ദേവസ്വം പൂരം എഴുന്നെള്ളിക്കും അഞ്ച് ഗജവീരന്മാരും , പഞ്ചവാദ്യവും അകമ്പടിയാകും.
ഗജവീരൻ ഗുരുവായൂർ ഇന്ദ്രൻസ് ദേവിയുടെ തിടമ്പേറ്റും.
വൈകീട്ട് അഞ്ചിന് മൂന്ന് ജില്ലകളിൽ നിന്നായി കേരളത്തിൽ പേരുകേട്ട ഗജവീരന്മാരുടെ അകമ്പടിയോടെ 33 ദേശങ്ങളിൽ ആനപൂരങ്ങളും , 20 ഓളം പ്രാദേശീക വരവുകളും ഉൽസവത്തിൽ പങ്കെടുക്കും
വൈകീട്ട് 6.30 ന് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ കേരളത്തിലെ പേരു കേട്ട 46 ഗജവീരന്മാർ അണിനിരക്കും.
പൂരം തലേന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതൽ പ്രസിദ്ധമായ പൂര വാണിഭം ആരംഭിക്കും. മൂന്ന് ജില്ലകളിൽ നിന്നായി കിലോമീറ്ററുകൾ അപ്പുറത്തു നിന്നും ചാലിശ്ശേരി പൂരവാണിഭം കാണാൻ ആളുകൾ എത്തുന്നത് ഇവിടത്തെ മാത്രം സവിശേഷതയാണ്.പച്ചക്കറി ,കാർഷിക ഉപകരണങ്ങൾ എന്നിവയും ചൊവാഴ്ച പുലർച്ച വരെ നീണ്ടു നിൽക്കുന്ന മൽസ്യ കച്ചവടവും നടക്കും.
എല്ലാ പ്രാദേശീക ആഘോഷ കമ്മിറ്റികളെല്ലാം പൂരത്തിനുള്ള അവസാന ഒരുക്കത്തിലാണ്. കമാനങ്ങളും , വൈദ്യുതി ദീപലാങ്കരങ്ങളും ഒരുക്കി പൂരത്തിന് വരവേൽക്കും.
പൂരത്തിന്റെ വാണിഭത്തോടനുബന്ധിച്ച് 27.02.2023 ന് വൈകീട്ട് 06.00 മുതൽ 11.30 വരെ ഭാഗികമായും, പൂര ദിവസമായ 28.02.2023 ന് വൈകീട്ട് 03.00 മുതൽ രാത്രി 10.00 വരെ പൂർണ്ണമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
പട്ടാമ്പി, തൃത്താല ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റനാട് ബസ് സ്റ്റൻഡിന് മുൻവശത്തുള്ള പെരിങ്ങോട് റോഡിലൂടെ ഒറ്റപ്പിലാവ് വഴി പോകേണ്ടതാണ്.
പെരിമ്പിലാവ് - കുന്നംകുളം ഭാഗത്ത് നിന്നും പട്ടാമ്പി തൃത്താല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവിൽ നിന്നു. പെരിങ്ങോട് - കൂറ്റനാട് വഴിയും പോകേണ്ടതാണ്.
ചാലിശ്ശേരി മുലയംപറമ്പത്ത് പൂരം നാളെ | KNews
ഫെബ്രുവരി 27, 2023
Tags