എടപ്പാൾ: വേങ്ങശ്ശേരിക്കാവ് താലപ്പൊലി മഹോത്സവം നാളെ നടക്കും. ഗണപതിഹോമം വിശേഷാൽ പൂജകൾ അഷ്ടപതി ക്ഷേത്രത്തിൽ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളിപ്പ് ആന പഞ്ചവാദ്യം നാദസ്വരത്തോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ചൊഴുന്നള്ളിപ്പ് മേളം എന്നിവ നടക്കും.
വൈകുന്നേരം അഞ്ചു മുതൽ 25 പരം പ്രാദേശിക കമ്മിറ്റികൾ 15 ൽപരം ആനകളും വിവിധ കലാപരിപാടികളുമായി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.
ദീപാരാധനയ്ക്കുശേഷം നാദസ്വരം രാത്രി 8ന് കേരള സംഗീത നാടക അക്കാദമി ചെയർമാനും മലയാളത്തിന്റെ വാദ്യ ഭൂപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ ശ്രീകാന്ത് ശ്രീരാജും ചേർന്ന് അവതരിപ്പിക്കുന്ന തൃത്താലമ്പകയും നടക്കും.
രാത്രി കേളി കൊമ്പുപറ്റ് കുഴൽപ്പറ്റ് പാലച്ചുവട്ടിൽ നിന്ന് ആയിരത്തിരി താലത്തോടുകൂടി എഴുന്നള്ളിപ്പ് പഞ്ചവാദ്യം മേളം കൊട്ടി പ്രദക്ഷിണം കൊടിയടക്കത്തോടെ സമാപനം ആകും.