വളയംകുളം അസ്സബാഹ് കോളേജിലെ സംഘർഷം; നാല് പേർ അറസ്റ്റിൽ


 

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 14 പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസ് എടുത്തു.

സംഭവത്തിൽ 4 പേർ അറസ്റ്റിലായി. 12 ബൈക്കുകളും ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് 

രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്.ചങ്ങരംകുളം പോലീസെത്തിയാണ് സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ വിരട്ടി ഓടിച്ചത്. 

റോഡിൽ ഗതാഗതം തടസപ്പെടുത്തി അടിപിടി നടത്തിയ സംഭവത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്

Below Post Ad