ഖത്തറിൽ കെട്ടിടം തകര്‍ന്ന് അപകടം; ഗായകന്‍ ഫൈസല്‍ കുപ്പായി മരിച്ചു
K NEWSമാർച്ച് 25, 2023
ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസൽ കുപ്പായി മരിച്ചു. 48 വയസായിരുന്നു.ബുധനാഴ്ച രാവിലെയാണ് നാലുനില കെട്ടിടം തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്ക് ഇടയിൽ നിന്ന് മൃതദേഹം ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് കണ്ടെത്തിയത്.
ദോഹയിലെ സാംസ്‌കാരിക, കലാ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ഫൈസൽ.നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശിയായ ഫൈസലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഫൈസലുള്‍പ്പെടെ രണ്ടുപേരാണ് കെട്ടിടം തകര്‍ന്ന് മരിച്ചത്