തൃത്താല : ആലൂർ ചാമുണ്ഡിക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച ആഘോഷിക്കും.
രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും.മേൽശാന്തി സുന്ദരൻ എമ്പ്രാന്തിരി കാർമികനാവും .
ഉച്ചയ്ക്കു ശേഷം മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ കീഴേടം പള്ളിക്കുളങ്ങര അയ്യപ്പക്ഷേത്രത്തിലേക്കും തിരിച്ചും ദേവസ്വം എഴുന്നള്ളിപ്പ് നടക്കും.
തുടർന്ന്, തിറ,പൂതൻ തുടങ്ങിയ ആചാര എഴുന്നള്ളിപ്പുകൾ ഉത്സവപ്പറമ്പിലെത്തും.വൈകീട്ട് വിവിധ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടിവരവുകളും നടക്കും.
രാത്രിയിൽ കല്പാത്തി ബാലകൃഷ്ണൻ, കലൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ
നേതൃത്വത്തിൽ ഇരട്ടത്തായമ്പകയുമുണ്ടാകും.