ആനക്കരയുടെ ആംബുലൻസ് സ്വപ്നം യാഥാർഥ്യമാകുന്നു


 

ആനക്കരയുടെ ആംബുലൻസ്
സ്വപ്നം ഇന്ന് യാഥാർഥ്യമാകുന്നു. ആനക്കരയിലെ ജനകീയ കൂട്ടായ്മയുടെ ആംബുലൻസ് ഇന്ന് വൈകീട്ട് 7 മണിക്ക് ആനക്കര സെന്ററിൽ വെച്ച് ആനക്കരയിലെ  ഡോക്ടർമാരായ ഡോക്ടർ സുനില്‍ കുമാറും ഡോക്ടർ ഫസലും ചേർന്ന് ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ആനക്കരയിലേയും പരിസര പ്രദേശങ്ങളിലേയും ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ആംബുലൻസ് സർവീസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് യാഥാർത്ഥ്യമാക്കുവാൻ സാധിച്ചു.  

റഹീമിന്റെ നേതൃത്വത്തിൽ  ഒരു ജനകീയ കൂട്ടായ്മ രുപീകരിക്കുകയും ആനക്കരയിലെ വിവിധ മേഖലകളിൽ പ്രവർത്തികുന്നവരെയും എല്ലാ രാഷ്ട്രീയക്കരേയും ആനക്കര കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്മാരേയും   പൊതുജനങ്ങളേയും ഉള്‍പെടൂത്ത്തി കമ്മറ്റി രൂപീകരിച്ച് ധനസമഹരണം നടത്തുകയും വളരെ പെട്ടെന്ന് തന്നെ ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു.

Tags

Below Post Ad