കൂടല്ലൂർ : കൂട്ടക്കടവിൽ പഞ്ചായത്തധികൃതർ സ്ഥാപിച്ച മാലിന്യ സംഭരണ കേന്ദ്രത്തിന് ചുറ്റും (മിനി എം.സി.എഫ്.) മാലിന്യം കുന്നുകൂടി.
പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കൊണ്ടുതളളുന്ന മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ച് പരത്തുന്നത് പതിവ് കാഴ്ചയാണ്.
ചാക്കിൽക്കെട്ടിയും പ്ലാസ്റ്റിക് കൂടുകളിൽ കെട്ടിയും വീടുകളിലെ മാലിന്യവും തള്ളുന്നുണ്ട്. മറ്റുപല സ്ഥലങ്ങളിൽനിന്നുപോലും വാഹനത്തിൽ മാലിന്യം ഇവിടെയെത്തിച്ച് ഉപേക്ഷിച്ചുപോകുന്നവരുമുണ്ട്.
മാലിന്യം തെരുവുനായ്ക്കളും പക്ഷികളും വലിച്ചിഴച്ച് പ്രദേശത്തെ വീടുകളിലെ കിണറുകളിലും വീട്ടുമുറ്റങ്ങളിലും കൊണ്ടുവന്നിടുന്നത് പതിവാണ്.
മാലിന്യംതള്ളുന്നത് തടയാൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എം.സി.എഫ് പരിസരത്ത് തോന്നുന്ന രീതിയില്‍ മാലിന്യം തളളുന്നത് ഉപേക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പുഴയോരങ്ങളിൽ മാലിന്യം തള്ളൽ തടയാൻ നിരീക്ഷണം ഊർജിതമാക്കാനും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് പറഞ്ഞു