കനത്ത ചൂട് ; കൂടല്ലൂർ സ്വദേശിക്ക് സൂര്യതാപമേറ്റു | KNews


 

കൂടല്ലൂര്‍ : ബസ് കാത്തു നില്‍ക്കുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു.

ഞായറാഴ്ച പകല്‍ 11മണിക്ക്
കുറ്റിപ്പുറം മൂടാൽ ഭാഗത്ത് ബസ് കാത്തു നിൽക്കുന്നതിനിടെ കൂടല്ലൂർ സ്വദേശി നിഖിലിനാണ് ശരീരത്തില്‍ പൊള്ളലേറ്റത്.

ശരീരത്തില്‍  വലിയ തോതിലുള്ള നീറ്റം അനുഭവപ്പെട്ടതോടെ വീട്ടിൽ എത്തി ഷർട്ട് അഴിച്ച് നോക്കിയപ്പോഴാണ് തൊലിപ്പുറം കറുത്തകളറായി കണ്ടത്. ഉടനെ ഡോക്ട്ടറെ കണ്ട് ചികിത്സ തേടി.

Tags

Below Post Ad