ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ മണികണ്ഠന്‍ പട്ടാമ്പി
മണികണ്ഠന്‍ പട്ടാമ്പിയുടെ
ഫേസ്ബുക്ക് പോസ്റ്റ് :
മാലിന്യ സംസ്കരണമെന്നത് തീർത്തും അനിവാര്യമാണ് എന്ന ഉറച്ച ബോധ്യം അധികാരികൾക്ക് ഉണ്ടായിരുന്നെങ്കിൽ, അതൊക്കെ എന്നേ നടക്കേണ്ടതായിരുന്നില്ലേ...?
വർഷങ്ങളായി അനാസ്ഥയ്ക്ക് വളംവച്ച് കൊടുക്കുന്നതിലൂടെ എന്ത് നേട്ടമായിരിയ്ക്കും കൊയ്ത് കൂട്ടുന്നത്?
മുഷിഞ്ഞ മനസ്സുമായി ജീവിതം തള്ളിനീക്കുന്ന ഒരു ജനത പ്രതികരിച്ചിട്ടും, സമരം ചെയ്തിട്ടും, മുക്രയിട്ടിട്ടും വേണോ കേരളത്തിൻ്റെ നെഞ്ച് കത്തുന്നെന്നും,പുക ഉയരുന്നെന്നും, ജനം വലയുന്നെന്നും അധികാരികൾക്ക് കണ്ട് മനസ്സിലാക്കാൻ.!
കഷ്ടമാണിത്, അതീവ ദുരന്തം...!
ജീവനുവേണ്ട വായു കളങ്കപ്പെടുത്താൻ കൂട്ടുനിൽക്കുന്നവർ ഓർക്കുക, ഇരിയ്ക്കുന്ന കൊമ്പാണ് മുറിയ്ക്കുന്നത്. അത് പൊട്ടി താഴെ വീഴും,
അടുത്ത നിമിഷം.....!
ആകാശവും, ഭൂമിയും..................
https://www.facebook.com/100044604552604/posts/pfbid0Fyt7ozrkEVdrY5qkYWyo1mCDRzLAFTwGGFgFLzk8EiYTLdH3sYtWNJvGZu78RLQol/?mibextid=Nif5oz