ആമക്കാവ്,പെരിങ്ങോട്,മല,ന്യൂബസാർ,തൊഴുക്കാട്,വട്ടപ്പറമ്പ്,എരുമപ്പറമ്പ്,വട്ടേനാട്,നമ്മിണിപ്പറമ്പ്,മാത്തൂർ,തുടങ്ങി 96 ദേശങ്ങൾ പങ്കെടുക്കുന്ന ആമക്കാവ് പൂരം നാളെ (14/3/23)ആഘോഷിക്കും,
വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ചിറയ്ക്കൽ കാളിദാസൻ,പുതുപ്പള്ളി കേശവൻ,തെച്ചിക്കോട്ടുകാവ് ദേവീദാസൻ,ഊട്ടോളി അനന്തൻ,തിരുവമ്പാടി കണ്ണൻ തുടങ്ങിയ ആനകൾ അണിനിരക്കും
പെരിങ്ങോട് എച്ച് എം സി കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവനം കുട്ടൻ മാരാർ ചെണ്ടമേളം അവതരപ്പിക്കും.ദേവസ്വം കമ്മറ്റിയുടെ പൂരം പഞ്ചവാദ്യം,അഞ്ച് ആനകൾ എന്നിവയുടെ അകമ്പടിയോടെ മൂന്നു മണിമുതൽ അഞ്ചുമണിവരെ ക്ഷേത്രമുറ്റത്ത് എഴുന്നള്ളിക്കും .