തൃശൂർ : ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ ഡ്രൈവറുടെ ബോധം പോകുന്നു. പിന്നിലൂടെ ബൈക്കിലെത്തിയ ചെറുപ്പക്കാരൻ ചാടിയിറങ്ങി ഡ്രൈവറെ വലിച്ച് പുറത്തിറക്കുന്നു. നിയന്ത്രണം തെറ്റിയ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകുന്നു.
സിനിമയിലെ നായകന്റെ് ഇന്റട്രോ സീനൊന്നുമല്ല ഇത്. തൃശ്ശൂർ വടക്കാഞ്ചേരിയിൽ നടന്ന സംഭവമാണ്.
കോളേജിലെ എൻസിസി പരേഡിനായി വീട്ടിൽ നിന്ന് ബൈക്കിലിറങ്ങിയതാണ് മുണ്ടത്തിക്കോട് സ്വദേശിയായ അഭിജിത്ത്. തിരുത്തിപ്പറമ്പ് കനാൽ ഭാഗത്ത് എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ പോക്ക് അത്ര ശരിയല്ലെന്ന് അഭിജിത്തിന് തോന്നി.
ഓവർടേക്ക് ചെയ്ത് നോക്കിയപ്പോഴാണ് ഡ്രൈവർ അബോധാവസ്ഥയിലെന്ന് കണ്ടത്. രണ്ടാമതൊന്നാചിക്കാതെ ബൈക്ക് നിർത്തി ഓട്ടോയിൽ നിന്ന് ഡ്രൈവർ ജോസ് മണിയെ വലിച്ച് താഴെയിട്ടു.
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോസിന്റെോ ആരോഗ്യ നില ഇപ്പോൾ പൂർണമായും വീണ്ടെടുത്തു. അതിസാഹസികമായി ഒരു ജീവൻ രക്ഷിച്ച അഭിജിത്താണ് ഇപ്പോൾ പാർളിക്കോട്ടെ സൂപ്പർമാനും മിന്നൽ മുരളിയും.