കുറ്റിപ്പുറം കോളേജ്  വിദ്യാർത്ഥി പഠനയാത്രക്കിടെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു | KNews


 

കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി പഠനയാത്രക്കിടെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മരണപ്പെട്ടത്.  കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു നിഹാൽ.

പഠനയാത്രയുടെ ഭാഗമായി കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്.

 ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്റ്റേഷന് സമീപമാണ് സംഭവം. തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 അടിയന്തിര ശസ്ത്രക്രിയ നടത്തി ചികിത്സയിൽ തുടരവെ  ഇന്നലെ വൈകീട്ടാണ് നിഹാൽ മരണമടഞ്ഞത്. നിഹാലിൻ്റെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.

അപകടത്തെ തുടർന്ന് യാത്ര റദ്ദാക്കിയ സംഘം നാട്ടിലേക്ക് തിരിച്ചു.

Below Post Ad