തൃത്താല : രാജ്യത്തെ ഏറ്റവും മികച്ച ഉന്നത പഠന കലാലയങ്ങളാണ് കേന്ദ്ര സർവ്വകലാശാലകൾ. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ പഠനചെലവ്, റസിഡൻഷ്യൽ ക്യാമ്പസ്, അന്താരാഷ്ട്ര നിലവാരമുള്ള സിലബസ്, മികച്ച ഫാക്കൽറ്റികൾ എന്നിവയെല്ലാം സെൻട്രൽ യൂണിവേഴ്സിറ്റികളുടെ സവിശേഷതകളാണ്.
രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവയിൽ തൃത്താല നിയോജകമണ്ഢലത്തിലെ താല്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അപേക്ഷ സമർപ്പിക്കുന്നത് മുതൽ അഡ്മിഷൻ നേടുന്നത് വരെ ആവശ്യമായ എല്ലാ സഹായവും പരിശീലനവും ഉൾപ്പടെ നൽകുക എന്ന ലക്ഷ്യത്തോടെ msf തൃത്താല നിയോജക മണ്ഡലം കമ്മിറ്റി തൃത്താല KMK ഓഡിറ്റോറിയത്തിൽ വെച്ച് CUET ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്നതിനായി msfthrithala.info എന്ന വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 9567854471 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്
രാജ്യത്തെ 54 സെൻട്രൽ യൂണിവേഴ്സിറ്റികൾ /മികവിന്റെ കേന്ദ്രങ്ങളിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി ഒന്നേകാൽ ലക്ഷത്തോളം ബിരുദ പഠന സീറ്റുകൾ ലഭ്യമാണ്. ഇവയിൽ മിക്ക സ്ഥാപനങ്ങളും പ്രത്യേക പ്രവേശന പരീക്ഷ വഴിയും മാർക്ക് അടിസ്ഥാനത്തിലുമാണ് അഡ്മിഷൻ നൽകി വന്നിരുന്നത്.
കഴിഞ്ഞ വർഷം മുതൽ മുതൽ ഒരൊറ്റ പൊതുപ്രവേശന പരീക്ഷ വഴിയാണ് ഈ സ്ഥാപനങ്ങളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. Common University Entrance Test(CUET) എന്ന പേരിലാണ് ഈ പരീക്ഷ ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്നത്.
msf തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടി കേന്ദ്രസർവകലാശാലകൾ സ്വപ്നം കാണുന്ന തൃത്താലയിലെ കുട്ടികൾക്ക് വളരെ സഹായകരമായിരിക്കും.