ഹജ്ജ് 2023ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചു തുടങ്ങി.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രുപ അടവാക്കിയ സ്ലിപ്പ്, ഒറിജിനൽ പാസ്സ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്), ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം, പാസ്‌പോർട്ട് കോപ്പി, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് (പാസ്ബുക്ക്/ചെക്ക് ലീഫ് കോപ്പി) എന്നിവയാണ് സമർപ്പിക്കേണ്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ ആണ് രേഖകൾ സമർപ്പിക്കേണ്ടത്.
രേഖകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 2023 ഏപ്രിൽ 10.