മണ്ണാർക്കാട് (പാലക്കാട്): ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചു.
ഇതിൽ രണ്ടുപേരെ വെറുതെ വിട്ടു. ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, 10ാം പ്രതി ജൈജുമോൻ, 12ാം പ്രതി സജീവൻ, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ്, 15ാം പ്രതി ബിജു, 16ാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടത്. എന്നാൽ, നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.
മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളാണ് അനീഷ്, അബ്ദുൾ കരീം മധുവിനെ കള്ളൻ എന്ന് വിളിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മണ്ണാർക്കാട് കോടതി ജഡ്ജി കെ.എം. രതീശ്കുമാറാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രൊസികൃൂഷെൻറ പ്രതീക്ഷ ശരിയായിരിക്കുകയാണിപ്പോൾ. സുരക്ഷ കണക്കിലെടുത്ത് മധുവിന്‍റെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വിധി കേൾക്കാനും മധുവിന്‍റെ കുടുംബാംഗങ്ങളും കോടതിയിലെത്തി. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനുശേഷമാണ് വിധി പറയുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആൾക്കൂട്ട മർദനത്തിലാണ്കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പൊലീസ് അന്നുതന്നെ കേസെടുത്തു. പ്രതികൾക്ക് വിചാരണ ആരംഭിക്കാതിരുന്നതോടെ ജാമ്യം ലഭിച്ചു