മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച


 

 മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച ആയിരിക്കും.

മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽ ഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളു മായിരിക്കും

അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ.

സഊദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് 28നാണ് ബലിപെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 27ന് നടക്കും.

Tags

Below Post Ad