തൃത്താല:വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ്,എം എസ് എഫ് പ്രവർത്തകരായ ആറ് പേരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മേഴത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിനായാണ് മന്ത്രി തൃത്താലയിലെത്തിയത്.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ മലബാറിനെ അവഗണിക്കുന്നതിനെതിരെയാണ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്.
അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.