കുറ്റിപ്പുറത്ത് ട്രെയിനിൽ കയറുന്നതിനിടെ പാളത്തില്‍ വീണ സ്ത്രീ ട്രെയിന്‍ കയറി മരിച്ചു


കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ  ട്രെയിൻ കയറുന്നതിനിടെ കാൽ തെറ്റി പാളത്തില്‍ വീണ മധ്യവയസ്ക്ക ട്രെയിന്‍ കയറി മരിച്ചു


മാറഞ്ചേരി സ്വദേശിനി വസന്തകുമാരി (55) ആണ്  കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം.
കോഴിക്കോടുള്ള മകളുടെ വീട്ടിലേക്ക് പോകുവാനായി തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം 

Below Post Ad