ബൈക്ക് ഇടിച്ച് പരിക്കേറ്റ ആനക്കര സ്വദേശി ഓട്ടോ ഡ്രൈവർ മരിച്ചു.


 


സംസ്ഥാന പാതയിൽ കാളാച്ചാലിൽ ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ ആനക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. ആനക്കര സ്വദേശി മണാളത്ത് അബ്ദുൽ അസീസ് (48)ആണ് മരിച്ചത്.


ജൂൺ 24ന് ഉച്ചക്ക് 12 മണിയോടെയാണ് കാളാച്ചാൽ വനിത ഹോട്ടലിന് മുൻവശത്ത് വെച്ചായിരുന്നു അപകടം.
ഓട്ടോ ഡ്രൈവറായ അബ്ദുൽ അസീസ് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ഭക്ഷണം കഴിക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് എടപ്പാൾ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ചത്.

റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ചൊവ്വാഴ്ച കാലത്താണ് മരിച്ചത്

Below Post Ad