പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു



 

 പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു


തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സ്കൂളിന് മുൻവശത്ത് വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ഇടത് കൈയിൽ കുത്തേറ്റത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ട പട്ടാമ്പിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് കുത്തേറ്റത്.

പ്രതികളായ പട്ടാമ്പിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു.


Tags

Below Post Ad