ആപകട ഭീഷണിയായ മരക്കൊമ്പുകൾ മുറിച്ച് മാറ്റി | KNews

 



തൃത്താല : ആലൂർ റോഡരുകില്‍  അപകട ഭീഷണിയുയര്‍ത്തി നിന്നിരുന്ന മരകൊമ്പുകള്‍ മുറിച്ച് മാറ്റി.
ആലൂർ തൃത്താല റൂട്ടിൽ
റോഡരുകിലുള്ള മരത്തിന്റെ വലിയ കൊമ്പുകള്‍ ഏത് നിമിഷവും പൊട്ടിവീഴാവുന്ന  അവസ്ഥയിലാണ് നിന്നിരുന്നത്.

മുമ്പ്  ശക്തമായ കാറ്റിലും മഴയിലും മരകൊമ്പുകള്‍ പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ആലൂർ പെരിഞ്ചീരി ഓഡിറ്റോറിയത്തിന് മുൻവശം കാറിന് മുകളിലേക്ക് മരം വീണ് അപകടം ഉണ്ടായിരുന്നു.

ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നിരവധി മരങ്ങളാണ് തൃത്താല മേഖലയിലെ  റോഡരുകില്‍ നില്‍ക്കുന്നത്. ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതായി കെ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.


ഇതിനെ  തുടർന് ഗ്രാമപഞ്ചായത്ത് മെമ്പർമാരും  PWD ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് മരക്കൊമ്പുകൾ മുറിക്കാൻ തീരുമാനിച്ചിരുന്നു.

Below Post Ad