പടിഞ്ഞാറങ്ങാടി തൃത്താല റോട്ടിൽ തെരുവ് നായയുടെ കടിയേറ്റ് യുവാവിന് പരിക്ക്. പടിഞ്ഞാറങ്ങാടി തൃത്താല റോട്ടിൽ മീൻ കച്ചവടം ചെയ്യുന്ന ജാഫർ സാദിക്ക് എന്ന യുവാവിനെയാണ് ഇന്ന് കാലത്ത് ഒരുകൂട്ടം നായകൾ ആക്രമിച്ചത്.
പരിക്ക് പറ്റിയ സാദിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറങ്ങാടി സെന്ററിൽ തെരുവ് നായ്ക്കളുടെ അക്രമം ഇതിന്ന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജനങ്ങൾക്ക് പുറത്തിറങ്ങാനും കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനോ കളിക്കാനോ വിടാതെ മുറിയിൽ അടച്ചിടേണ്ട അവസ്ഥയാണുള്ളത്.