തൃത്താല :വായനാ വാര പക്ഷാചരണത്തിന്റെ ഭാഗമായി സംസ്കാര സാഹിതി തൃത്താല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം അധ്യാപന രംഗത്തു നിന്ന് വിരമിച്ച, സാഹിത്യകാരനായ പട്ടിത്തറയിലെ അബൂബക്കർ മാസ്റ്ററെ ആദരിച്ചു.
സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ സുധീർ പെരിങ്ങോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങു് കെ പി സി സി ഉപാധ്യക്ഷനും മുൻ എം എൽ എ യുമായ വി ടി ബൽറാം ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ വിനോദ്. കെ. മുഖ്യ പ്രഭാഷണം നടത്തി.
സംസ്കാര സാഹിതി പ്രവർത്തകരായ മോഹൻദാസ് കറ്റശ്ശേരി, വി വാസുദേവൻ മാസ്റ്റർ, മുരളി കോടനാട്, പരമേശ്വരൻ ആറങ്ങോട്ടുകര, കോൺഗ്രസ് വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ ശശിധരൻ ആനക്കര വടക്കത്ത്, വാർഡ് മെമ്പർ പ്രജീഷ. ആർ., കോൺഗ്രസ് പ്രവർത്തകരായ സി.പി. മുഹമ്മദ്, ഓ പി ഉണ്ണിമേനോൻ, കെ സി രാജഗോപാൽ, സി പി ഹമീദ്, എം സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.