ബെംഗളൂരു∙ ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്.
തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ തിരിക്കും.
കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് മടങ്ങും ബെംഗളൂരുവിലേക്ക്.
നേരത്തേ, കേരളത്തിലേക്കു പോകാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചെലവ് വഹിക്കാൻ കഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വച്ചിരുന്നു.