ആനക്കര - എഞ്ചിനിയര്‍ റോഡില്‍ വീണ്ടും അപകടം ; ബൈക്ക് യാത്രക്കാരന് പരിക്ക്


 

 ആനക്കര എഞ്ചിനിയര്‍റോഡില്‍ വീണ്ടും അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ ചേക്കോട് മില്ലിനും സ്കൈലാബിനും ഇടയിയിലുളള ഇറക്കത്തില്‍ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍   ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. 

പി ഡബ്യൂ ഡിയുടെ ഈ റോഡില്‍ അഞ്ച് വര്‍ഷത്തോളമായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട്. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വാഹനങ്ങള്‍   കട്ട് ചെയ്തു പോകുമ്പോള്‍ മറ്റു വാഹനങ്ങളില്‍ തട്ടിയാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുളളത്.

 രണ്ടാഴ്ച്ച മുമ്പും ഇതേ റോഡില്‍ ഇതുപോലെ മറ്റൊരു അപകടവും ഉണ്ടിയിരുന്നു. എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപ്പണി ചെയ്തില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ വര്‍ധിക്കും.

Below Post Ad