പട്ടിത്തറ ജിഎൽപി സ്‌കൂളിന്റെ പ്രീപ്രൈമറി കാഥോത്സവം ''കാതോരം'' ജൂലായ് 5 ബുധനാഴ്ച രാവിലെ 10 മണിക്ക് പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഉദ്‌ഘാടനം ചെയ്യും.
കാവയത്രിയും അധ്യാപികയുമായ സി.റാണി ടീച്ചർ മുഖ്യാതിഥിയായെത്തുന്ന ''കാതോരം'' പരിപാടിയിൽ അതിഥികളും വിദ്യാർത്ഥികളും രക്ഷിതാക്കളും കഥകളുടെ മായാലോകത്തെ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.
പ്രീപ്രൈമറി വിദ്യാർത്ഥികളുടെ ഭാഷാശേഷിയും ചിന്താശേഷിയും വളർത്തുന്നതിനാണ് വിദ്യാലയങ്ങളിൽ കാഥോത്സവം നടത്തുന്നത്. സർക്കാർ ഓണറേറിയം ലഭിക്കുന്ന അധ്യാപകരുള്ള വിദ്യാലയങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ കാഥോത്സവം നടത്തപ്പെടുന്നത്